എന്നീ അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ നാളെക്കായി വരും തലമുറയ്ക്ക് ഈ ഭൂമിയിൽ എന്ത് കാണും എന്ന വിഷയം അടിസ്ഥാനമാക്കി കുട്ടികളും ടീച്ചറും ചേർന്ന് ഇന്ന് ഒരു വീഡിയോ തയ്യാറാക്കി.
"ഇനി വരുന്നൊരു തലമുറയ്ക്ക് അ ഇവിടെ വാസം സാധ്യമോ"....... എന്നു തുടങ്ങുന്ന ഗാനം എല്ലാവരും ഒന്നിച്ച് ആലപിച്ചു.
Conscientization Program Topic: Violence against women and safety measures സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവയെ നേരിടേണ്ട എങ്ങനെ എന്നതിനെക്കുറിച്ചുള്ള ഉള്ള ക്ലാസ് ആയിരുന്നു ഞാനും ആതിരസജീവും കൂടി ചേർന്ന് എടുത്തത്. വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. കുട്ടികൾക്ക് വളരെ പ്രയോജനകരമായി എന്ന് അവർ അഭിപ്രായപ്പെട്ടു. ഈ ടോപ്പിക്ക് തന്നെ എന്നെ പല ക്ലാസുകളിൽ ക്ലാസ്സ് എടുക്കുവാനായി എനിക്ക് സാധിച്ചു.
Last day of cotton hill ഇന്ന് ടീച്ചിങ് പ്രാക്ടീസ് തീരുന്ന ദിവസമായിരുന്നു. രാവിലെ തന്നെ ക്ലാസ്സിൽ പോയി കുട്ടികളെ എല്ലാം കണ്ടു. അവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു. എല്ലാവർക്കും ചോക്ലേറ്റും ഗിഫ്റ്റും കൊടുത്തു. ടീച്ചേഴ്സിന് എല്ലാം കണ്ട് യാത്ര പറഞ്ഞു.cotton hill സ്കൂളിലെ ടീച്ചിംഗ് പ്രാക്ടീസ് വളരെ അനുഭവമായിരുന്നു.
ജൈനമതം ഇന്ത്യയുടെ സാമൂഹികജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് കാരണമായി. ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവർത്തി എന്നിവയിൽ അധിഷ്ഠിതമാണ് ശരിയായ ജീവിതം എന്ന മഹാവീരൻ ജനങ്ങളെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ തത്വങ്ങളെയും ആശയങ്ങളെയും വിശദമായി പഠിപ്പിച്ച് ചാർട്ട് കാണിച്ചു.
Comments
Post a Comment