Posts

Showing posts from December, 2019

School Duties

Image

Teaching practice in the Classroom

Image
Image
ഭൂമിയുടെ പുതപ്പ് എന്ന അദ്ധ്യായം പഠിപ്പിക്കുന്നത് ലൂടെ പ്രകൃതി മനുഷ്യജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ക്ലാസ്സിലെ കുട്ടികളെ എല്ലാം ചേർത്ത് ഒരു വൃക്ഷ തൈ നടുകയുണ്ടായി. 

Lesson plan : 17, 18

Image
ഭൂമിയുടെ പുതപ്പ്               ഈ അദ്ധ്യായത്തിൽ അന്തരീക്ഷത്തെക്കുറിച്ചും അന്തരീക്ഷ വാതകങ്ങളെ കുറിച്ചും വിശദമാക്കി. പ്രധാന അന്തരീക്ഷ വാതകങ്ങൾ ആയ ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ, എന്നീ വാതകങ്ങളെ കുറിച്ച് വിശദമാക്കി കൊടുത്തു. ഓക്സിജൻ റെയും കാർബൺ ഡയോക്സൈഡും മനുഷ്യരുടെയും ജന്തു ജീവജാലങ്ങളുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് മനസ്സിലാക്കി കൊടുത്തു. പ്രകാശസംശ്ലേഷണത്തിന്റെ  ചാർട്ട് പ്രദർശിപ്പിച്ച കൂടുതൽ വ്യക്തമാക്കി. 

class Activities

Image
Class Activities:

Lesson Plan :14, 15, 16.

Image
Lesson plan 14, 15, 16 എന്നി ക്ലാസുകളിൽ മൗര്യ കാലഘട്ടത്തിനു ശേഷം ഉള്ള ഭരണാധികാരികളായ ശതവാഹനരെ  കുറിച്ചും, അവരുടെ കാലഘട്ടത്തിലുണ്ടായ വളർച്ചയെക്കുറിച്ചും വ്യാപാരത്തിൽ വന്ന വികസനത്തെ കുറിച്ചും ഗുപ്ത കാലഘട്ടത്തെക്കുറിച്ച്, ആ കാലഘട്ടത്തിലെ ജനജീവിതത്തെ കുറിച്ചും ശാസ്ത്രരംഗത്തും സാഹിത്യ രംഗത്തുംം ഉണ്ടായ പുരോഗതിയെ കുറിച്ച് വിശദമാക്കി. 

Lesson Plan- 13: മഗധ മുതൽ താനേശ്വരം വരെ, ഇന്ത്യ മൗര്യൻ മാർക്ക് ശേഷം

Image
മൗര്യ സാമ്രാജ്യത്തിലെ തകർച്ചയ്ക്ക് ശേഷം കുശാന ന്മാർ ഇന്ത്യയിൽ വരികയും അവരുടെ ഭരണകാലത്തെ കുറിച്ചും സംഭാവനകളെ കുറിച്ചും ക്ലാസ്സെടുത്തു

Lesson Plan -12 : മഗധ മുതൽ താനേശ്വരം വരെ, സാമ്പത്തിക സാമൂഹിക ജീവിതം

Image
മൗര്യ സാമ്രാജ്യത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ഭരണകൂടം എങ്ങനെ നിയന്ത്രിച്ചിരുന്നു എന്നും അർത്ഥശാസ്ത്രത്തിൽ വിവരിച്ചിരിക്കുന്ന നികുതിയെ കുറിച്ചും നികുതി ചുമത്തിയ മേഖലയെ കുറിച്ചും ക്ലാസിൽ വിശദമായി പഠിപ്പിച്ചു
ഒബ്സർവേഷൻ നടത്തുവാനായി ബിന്ദു ടീച്ചർ, ജിബി ടീച്ചർ, ജോജു സാർ എന്നിവർ വന്നിരുന്നു. 

Lesson Plan- 11 : മഗധ മുതൽ താനേശ്വരം വരെ, അശോകനും ധമ്മയും

Image
അശോകൻ ആരായിരുന്നു എന്നും അശോകൻ ഭരണകാലം എപ്രകാരമായിരുന്നു എന്നും അദ്ദേഹത്തിന്റെ ആശയങ്ങളും തത്വങ്ങളും എങ്ങനെ രാജ്യത്ത് നടപ്പാക്കിയെന്നും അശോക് ശാസന യിൽ എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നും വിശദമാക്കി കൊടുത്തു

Lesson Plan - 10 : മഗധ മുതൽ താനേശ്വരം, ആമുഖം

Image
ചന്ദ്രഗുപ്ത മൗര്യൻ ഭരണകാലത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായ കൗടില്യ നെ കുറിച്ചും അദ്ദേഹം രചിച്ച അർത്ഥശാസ്ത്രത്തെ കുറിച്ചും അതിൽ പ്രതിപാദിക്കുന്ന സപ്താംഗങ്ങൾ ഏവ എന്നും വിശദമായി ക്ലാസ്സ് എടുത്തു കൊടുത്തു  ചാർട്ട്,  ആക്ടിവിറ്റി കാർഡ്, വീഡിയോ എന്നിവ ഉപയോഗിച്ച് പഠിപ്പിച്ചു.   ഒബ്സർവേഷനു വേണ്ടി  മായാ ടീച്ചർ വന്നിരുന്നു. 

Lesson Plan- 9 : ഗംഗാസമതലത്തിലേക്ക്, വൈദേശിക ബന്ധങ്ങൾ

പ്രാചീന ഗ്രീസിലെ ഭരണാധികാരികളായിരുന്ന അലക്സാണ്ടർ, ദാരിയസ് ഒന്നാമൻ എന്നിവരെക്കുറിച്ച് വൈദേശിക ബന്ധങ്ങളെക്കുറിച്ചും വിശദമാക്കി

Lesson Plan -8 : ഗംഗാസമതലത്തിലേക്ക്, മഹാജനപദങ്ങൾ

Image
മഹാജനപദങ്ങളിൽ കൂടുതൽ ശക്തമായത് മഗധ ആയിരുന്നു. മഗധയിലെ പ്രത്യേകതകളെക്കുറിച്ചും ഭരണ രീതികളെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു. 

Lesson Plan - 7 : ഗംഗാസമതലത്തിലേക്ക്, ജൈനമതം

Image
ജൈനമതം ഇന്ത്യയുടെ സാമൂഹികജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് കാരണമായി. ശരിയായ വിശ്വാസം,  ശരിയായ അറിവ്, ശരിയായ പ്രവർത്തി എന്നിവയിൽ അധിഷ്ഠിതമാണ് ശരിയായ ജീവിതം എന്ന മഹാവീരൻ ജനങ്ങളെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ തത്വങ്ങളെയും ആശയങ്ങളെയും വിശദമായി പഠിപ്പിച്ച് ചാർട്ട്‌  കാണിച്ചു. 

Lesson Plan - 6 : ഗംഗാസമതലത്തിലേക്ക്. ബുദ്ധമതം

Image
ബുദ്ധ മതത്തെ കുറിച്ചും ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെയും കാഴ്ച പാടുകളെയും അദ്ദേഹം നൽകിയ സംഭാവനകളെയും വിശദമായി പറഞ്ഞു കൊടുത്തു. 

Lesson Plan : 5. ഗംഗാസമതലത്തിലേക്ക്, നഗരങ്ങൾ ഉയരുന്നു.

Image
മണ്ണിന്റെ ഫലഭൂയിഷ്ഠത യും ഇരുബിന്റെ  ഉപയോഗവും ഗംഗാ സമതലത്തിൽ മികച്ച കാർഷികോൽപാദന കേന്ദ്രമാക്കി മാറ്റി. വർദ്ധിച്ചുവന്ന യാഗങ്ങളും അവയുടെ ഭാഗമായി നടന്നിരുന്ന മൃഗബലിയും കാർഷിക മേഖലയുടെ വളർച്ചയ്ക്ക് തടസ്സമായി. ആചാര അനുഷ്ഠാനങ്ങൾ വർധിച്ചതോടെ പുരോഹിതന്മാർ അനിയന്ത്രിതമായ സമ്പത്തും അധികാരവും കൈക്കലാക്കി.   ചാർട്ട് കാണിച്ച് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു

Lesson Plan :4 ഗംഗാ സമതലത്തിലേക്ക്, ഗംഗാ സമതലത്തിലെ സമൂഹം

Image
ഗംഗാ സമതലത്തിലെ സമൂഹമായ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ,  ശൂദ്രർ  എന്നിവയെക്കുറിച്ചും ആര്യന്മാരുടെ വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെ കുറിച്ചും വിശദമായി ക്ലാസെടുത്തു. ഗംഗാ സമതലത്തിലെ സമൂഹ വിഭാഗങ്ങളെ കുറിച്ച്ചാർട്ട്  കാണിച്ചു. 

Lesson Plan - 3. ഗംഗാ സമതലാത്തിലേക്കു, ഗംഗാതട ത്തിലേക്ക്

Image
ഗംഗാ സമതലത്തിലെത്തിയ  ആര്യന്മാർ കൃഷിയുടെ വ്യാപനത്തോടെ സ്ഥിരതാമസക്കാരായി  മാറി. ഇരുമ്പ് ആയുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിച്ച് കൃഷി ചെയ്ത് ജീവിച്ചു. ഇവരുടെ ഈ ജീവിതത്തെക്കുറിച്ച് ആയിരുന്നു ക്ലാസ് എടുത്തത്.